
കളിയുടെ തുടക്കത്തില്‍ തന്നെ ഗോളടിച്ച് മേധാവിത്വം പുലര്‍ത്താന്‍ പോര്‍ച്ചുഗലിനായി. 15ാം മിനുട്ടില്‍ ടീമിന്റെ നായകന്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇടങ്കാല്‍ ഷോട്ട് ജര്‍മന്‍ വല തുളച്ചുകയറി. ഡിയോഗോ ജോതയുടെ പാസാണ് തന്റെ തനത് ആക്രമണശൈലിയില്‍ ക്രിസ്റ്റ്യാനോ ഗോളാക്കിയത്.
എന്നാല്‍, പറങ്കിപ്പടയുടെ സന്തോഷം അധികം നീണ്ടുനിന്നില്ല. 30ാം മിനുട്ടില്‍ പോര്‍ച്ചുഗലിനായി ഫ്രീകിക്കെടുത്ത റൂബന്‍ ഡയസിന്റെ കാലില്‍ നിന്നുതന്നെ 35ാം മിനുട്ടില്‍ സ്വന്തം പോസ്റ്റിലേക്ക് ബോള്‍ പാഞ്ഞു. അതോടെ മത്സരം സമനിലയിലായി. 39ാം മിനുട്ടില്‍ സമാന രീതിയില്‍ പോര്‍ച്ചുഗലിന്റെ സെല്‍ഫ് ഗോളുണ്ടായി. ഇത്തവണ റാഫേല്‍ ഗുറെയ്‌റോയുടെ കാലില്‍ തട്ടിയാണ് ഗോളായത്. ഇതോടെ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പുതന്നെ ലീഡ് നേടാന്‍ ജര്‍മനിക്ക് സാധിച്ചു.

source http://www.sirajlive.com/2021/06/19/484894.html
Post a Comment