സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ പണം; കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി അനുമതി

കാസര്‍കോട് | സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ പണം നല്‍കിയെന്ന പരാതിയില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി അനുമതി. രണ്ട് പ്രാദേശിക നേതാക്കള്‍ക്കെതിരെ കേസെടുക്കാനും അനുമതി നല്‍കിയിട്ടുണ്ട്. കാസര്‍കോട് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐ പി സി) 171 ബി വകുപ്പ് പ്രകാരം കേസെടുക്കാമെന്ന് കോടതി വ്യക്തമാക്കി.

മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ഥി വി വി രമേശന്റെ പരാതിയിലാണ് കേസെടുക്കാന്‍ അനുമതി നല്‍കിയത്. കെ സുന്ദരക്ക് കോഴ നല്‍കിയെന്നാണ് പരാതി.



source http://www.sirajlive.com/2021/06/07/482789.html

Post a Comment

Previous Post Next Post