
പണം എവിടെ നിന്നെത്തി, എന്തിനുവേണ്ടിയെത്തി, തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് പണം ഉപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് സുരേഷ്‌ഗോപിയില്‍ നിന്ന് മൊഴിയെടുക്കുക. കൊടകര കുഴല്‍പ്പണക്കേസില്‍ പണവുമായെത്തിയ ധര്‍മരാജന്‍ തൃശൂരിലേക്കും പണവുമായെത്തിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
തൃശ്ശൂരിലെ ബി ജെ പി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ധര്‍മരാജന്‍ ഉള്‍പ്പടെയുളളവര്‍ എത്തിയിരുന്നു. ഇതേ കുറിച്ച് ചോദിച്ചറിയുന്നതിന് വേണ്ടിയാണ് സുരേഷ് ഗോപിയെ വിളിപ്പിക്കുന്നത്.
source http://www.sirajlive.com/2021/06/05/482474.html
إرسال تعليق