തിരുവനന്തപുരം | സംസ്ഥാനത്ത് മഴ കൂടുതല്‍ ശകതമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ് . വടക്കന്‍ കേരളത്തില്‍ മഴ കനത്തേക്കും. ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച എട്ട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണം.
കേരള തീരത്ത് മണിക്കൂറില്‍ പരമാവധി 55 കീമി വരെ വേഗതയില്‍ ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യത. മത്സ്യത്തൊഴിലാളികള്‍ക്ക് വ്യാഴാഴ്ച വരെ കടലില്‍ പോകുന്നതിന് വിലക്കുണ്ട്. കടലേറ്റം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശ വാസികളും ജാഗ്രത പാലിക്കണം.
source
http://www.sirajlive.com/2021/06/15/484054.html
إرسال تعليق