
40 ദിവസം നീണ്ട് നിന്ന അടച്ചിടലിന് ശേഷമാണ് സംസ്ഥാനം ഘട്ടം ഘട്ടമായി തുറക്കുന്നത്. ഇളവുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. പൊതുപരീക്ഷകള്‍ അനുവദിക്കും. പൊതുഗതാഗതം മിതമായ രീതിയില്‍ അനുവദിക്കും. കെ എസ് ആര്‍ ടി സി, പ്രൈവറ്റ് ബസുകള്‍ സര്‍വീസ് നടത്തുക ആവശ്യം കണക്കാക്കി മാത്രമായിരിക്കും. തീവ്ര, അതിതീവ്ര സോണുകളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ സ്റ്റോപ്പുണ്ടാവില്ല. വ്യാവസായികകാര്‍ഷിക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ എല്ലായിടത്തുമുണ്ടാകും.ബാങ്കുകള്‍ തിങ്കള്‍ ബുധന്‍ വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. വിവാഹംമരണാനന്തര ചടങ്ങുകളില്‍ ഇരുപത് പേര്‍ക്ക് മാത്രമാണ് അനുമതി.
source http://www.sirajlive.com/2021/06/16/484238.html
إرسال تعليق