മുന്നണി മാറ്റം ചർച്ചയാക്കി ആർ എസ് പി; തോൽവിക്ക് കാരണം മുന്നണിയുടെ സംഘടനാ ദൗർബല്യം

തിരുവനന്തപുരം | മുന്നണി മാറ്റം ചർച്ചയാക്കി യു ഡി എഫ് ഘടകകക്ഷിയായ ആർ എസ് പി. മുന്നണി മാറണമെന്ന് സംസ്ഥാന നേതൃയോ​ഗത്തില്‍ ചിലര്‍ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും എ എ അസീസ് പറഞ്ഞു.

ഓ​ഗസ്റ്റ് ഒന്‍പതിന് പാര്‍ട്ടി നേതൃയോ​ഗം ചേരും. തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം യു ഡി എഫിന്റെ സംഘടനാ ദൗര്‍ബല്യമെന്നാണ് ആര്‍ എസ്‍ പിയുടെ വിലയിരുത്തല്‍. പ്രേമചന്ദ്രൻ എം പി, ഷിബു ബേബിജോൺ അടക്കമുള്ളവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.



source http://www.sirajlive.com/2021/06/01/481921.html

Post a Comment

أحدث أقدم