ഡല്‍ഹി എയിംസില്‍ തീപിടുത്തം; ആളപായമില്ല

ന്യൂഡല്‍ഹി | ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ആശുപത്രിയില്‍ തീപിടുത്തം. ബുധനാഴ്ച രാത്രിയാണ് ആശുപത്രിയുടെ ഒന്‍പതാം നിലയില്‍ തീപിടുത്തമുണ്ടായത്. ഇരുപത്തിരണ്ട് ഫയര്‍ എഞ്ചിനുകള്‍ എത്തി തീ അണച്ചു. യഥാസമയം ആളുകളെ ഒഴിപ്പിച്ചതിനാല്‍ അപകടം ഒഴിവായി.

ബുധനാഴ്ച രാത്രി 10.32 നാണ് തീപിടുത്തമുണ്ടായതായി ആശുപത്രിയില്‍ നിന്ന് വിവരം ലഭിച്ചതെന്ന് അഗ്‌നിശമന വകുപ്പ് അറിയിച്ചു. വിവിധ ഡയഗ്‌നോസ്റ്റിക് ലബോറട്ടറികളും പരിശോധനാ വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്ന ആശുപത്രിയുടെ കണ്‍വെര്‍ജന്‍സ് ബ്ലോക്കിലാണ് തീപിടുത്തമുണ്ടായത്. ഒന്‍പതാം നിലയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

റഫ്രിജറേറ്ററിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയതായി ഡല്‍ഹി അഗ്‌നിശമന വകുപ്പ് അറിയിച്ചു.



source http://www.sirajlive.com/2021/06/17/484461.html

Post a Comment

Previous Post Next Post