തിരുവല്ല | ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സില്‍ വന്‍ സ്പിരിറ്റ് വെട്ടിപ്പ് കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍ . ജീവനക്കാരനായ അരുണ്‍ കുമാര്‍, രണ്ട് ടാങ്കര്‍ ലോറി ഡ്രൈവര്‍മാര്‍ എന്നിവരാണ് അറസ്റ്റിലായത്. തിരുവല്ലയിലെ വളഞ്ഞവട്ടത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലേക്ക് മധ്യപ്രദേശില്‍ നിന്ന് കൊണ്ടുവന്ന സ്പിരിറ്റില്‍ 20,000 ലിറ്ററിന്റെ തട്ടിപ്പ് കണ്ടെത്തിയിരുന്നു.
ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ടാങ്കറുകളുടെ ഭാരപരിശോധന നടത്തിയപ്പോഴാണ് വെട്ടിപ്പ് കണ്ടത്തിയത്. .സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള തിരുവല്ല വളഞ്ഞവട്ടത്തെ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ബിവറേജസ് കോര്‍പ്പറേഷന്‍ വേണ്ടി ജവാന്‍ റമ്മാണ് നിര്‍മ്മിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്ന് 1,15,000 ലിറ്റര്‍ സ്പിരിറ്റ് എത്തിക്കുവാനുള്ള കരാര്‍ എടുത്തിരുന്നത് എറണാകുളത്തെ വിതരണ കമ്പനിയാണ്.
ഇന്നലെ രാവിലെ ഫാക്ടറിയില്‍ എത്തിയ രണ്ട് ടാങ്കറുകളില്‍ സ്പിരിറ്റിന്റെ അളവില്‍ കുറവുണ്ട് എന്നതായിരുന്നു എക്സൈസ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന് ലഭിച്ച വിവരം. തുടര്‍ന്ന് 40000 ലിറ്ററിന്റെ 2 ടാങ്കറിലും 35000 ലിറ്ററിന്റെ ഒരു ടാങ്കറും ഉദ്യോഗസ്ഥ സംഘം വിശദമായ പരിശോധന നടത്തി. പരിശോധനയില്‍ 20,000 ലിറ്റര്‍ സ്പിരിറ്റില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ എത്തും മുന്‍പേ ചോര്‍ത്തി വിറ്റുവെന്നാണ് നിഗമനം. ടാങ്കറുകളില്‍ നിന്നായി 10 ലക്ഷം രൂപയും കണ്ടെടുത്തു. ഫാക്ടറിയിലെ സ്പിരിറ്റിന്റെ കണക്ക് സൂക്ഷിക്കുന്ന അരുണ്‍ കുമാര്‍ എന്ന ജീവനക്കാരന് നല്‍കാനുള്ള പണം എന്നാണ് ആണ് ടാങ്കര്‍ ഡ്രൈവര്‍മാരുടെ മൊഴി. ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ടാങ്കറില്‍ ഭാര പരിശോധന നടത്തി.
source http://www.sirajlive.com/2021/07/01/486787.html
Post a Comment