തിരുവനന്തപുരം | ഭരണകൂടത്തിന്റെ തണലില്‍ രാജ്യത്തെ ഏറ്റവും വലിയ കൊള്ളസംഘമായി മാറി എണ്ണക്കമ്പനികള്‍. കൊവിഡ് മഹാമാരിക്കിടയിലും ജനത്തിന്റെ ദുരവസ്ഥക്ക് ഒരു വിലയും കല്‍പ്പിക്കാത്ത എണ്ണക്കമ്പനികള്‍ ഓരോ ദിവസും ഇന്ധന വില വര്‍ധിപ്പിച്ച് മുന്നോട്ടുപോകുകയാണ്. എന്നാല്‍ തടയേണ്ട ഭരണകൂടം ഇതിന് മൗനപിന്തുണയും നല്‍കുന്നു. ഇന്ന് മാത്രം പെട്രോള്‍ ലിറ്ററിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. ഈ മാസം ഇത് പത്താം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ 40 ദിവസത്തിനിടെ ചുരുക്കം ചില ദിവസങ്ങളില്‍ മാത്രമാണ് വില കൂട്ടിയത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 97.15 രൂപയും ഡീസല്‍ 93.41 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 98.97 രൂപയും, ഡീസലിന് 94.24 രൂപയുമാണ് ഇന്നത്തെ വില.
source
http://www.sirajlive.com/2021/06/18/484623.html
Post a Comment