ബ്രസീലിയ | ഇന്ത്യയില്‍ നിന്ന് 20 മില്യണ്‍ കൊവാക്സിന്‍ വാങ്ങാനുള്ള കരാറില്‍ നിന്ന് ബ്രസീല്‍ പിന്‍മാറി. ബ്രസീല്‍ പ്രസിഡന്റ് ജയിര്‍ ബോള്‍സനാരോ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കോടികളുടെ അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കരാര്‍ റദ്ദാക്കുന്നത്. ഒരു കൊവിഡ് വാക്സിന്‍ ഡോസിന് 15 ഡോളര്‍ നല്‍കി 324 മില്യണ്‍ ഡോളറിന് 20 മില്യണ്‍ വാക്സിന്‍ വാങ്ങാനായിരുന്നു നേരത്തെ കരാറിലെത്തിയിരുന്നത്. എന്നാല്‍ ഈ കരാറിന് പിന്നില്‍ കോടികളുടെ അഴിമതി നടന്നതായി ആരോപണം ഉയര്‍ന്നതോടെ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിരുന്നു. പത്ത് ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് ബ്രസീല്‍ ആരോഗ്യമന്ത്രി മാര്‍സിലോ ക്വിറോഗ പറഞ്ഞു. പ്രാഥമിക നടപടിയായിട്ടാണ് കരാര്‍ റദ്ധാക്കിയതെന്നും ഫെഡറല്‍ കംട്രോളര്‍ ജനറല്‍ വാഗണര്‍ റോസാരിയോ പറഞ്ഞു.
ഇന്ത്യയിലെ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിന്‍ കമ്പനിയുടെ പ്രതിനിധിയായ പ്രസിസ മെഡികമെന്റോസിന്‍ ആണ് ബ്ര്സീലില്‍ വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നത്.
വാക്സിന്‍ നല്‍കുന്നതിനായി കരാറില്‍ ഏര്‍പ്പെട്ട തുകയുടെ മൂന്നിലൊന്ന് തുക കൈപ്പറ്റിയെന്ന ആരോപണത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. അതേസമയം ഇന്ത്യയില്‍ കൊവാക്സിന് പൂര്‍ണ അനുമതി ലഭിച്ചിട്ടില്ല. അടിയന്തര ഉപയോഗ അനുമതി തുടരാനാണ് കേന്ദ്രസമതി തീരുമാനിച്ചത്.
source http://www.sirajlive.com/2021/06/30/486599.html
إرسال تعليق