നിയമങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരും; ട്വിറ്ററിന് മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡല്‍ഹി | ഐ ടി നിയമത്തില്‍ ട്വിറ്ററിന് അന്ത്യശാസനവമുായി കേന്ദ്ര സര്‍ക്കാര്‍. ഐടി നിയമം ഉടന്‍ നടപ്പാക്കണമെന്നും അല്ലാത്ത പക്ഷം പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയ്യാറാകണമെന്നുമാണ് കേന്ദ്രം ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പുതിയ ഡിജിറ്റല്‍ നിയമങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചാണ്
അന്ത്യശാസനം.

നിയമങ്ങള്‍ പാലിക്കാനുള്ള അവസാന അവസരം നല്‍കുന്നു. വീഴ്ച വരുത്തിയാല്‍ ഐടി ആക്ട് 2000ത്തിലെ 79-ാം അനുച്ഛേദപ്രകാരം ട്വിറ്ററിന് ലഭ്യമായ ബാധ്യതകളില്‍ നിന്നുളള ഒഴിവാക്കല്‍ പിന്‍വലിക്കും. ഇതുകൂടാതെ ഐടി നിയമം, ഇന്ത്യയിലെ മറ്റു ശിക്ഷാനിയമങ്ങള്‍ എന്നിവ പ്രകാരമുള്ള അനന്തരനടപടികള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പില്‍ കേന്ദ്രം വ്യക്തമാക്കുന്നു.

ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടില്‍ നിന്ന് ട്വിറ്റര്‍ ഇന്ന് ബ്ലു ടിക്ക് വെരിവിക്കേഷന്‍ ബാഡ്ജ് നീക്കം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കേന്ദ്രം തിടുക്കത്തില്‍ ട്വിറ്ററിന് അന്ത്യശാസനം നല്‍കിയിരിക്കുന്നത്.



source http://www.sirajlive.com/2021/06/05/482520.html

Post a Comment

أحدث أقدم