
ഡോസുകള്‍ക്കിടയിലെ ഇടവേള നീട്ടുന്നത് കൊവിഡ് ബാധിക്കാന്‍ ഇടയാക്കിയേക്കുമെന്ന് യുഎസ് പ്രസിഡന്റിന്റെ ആരോഗ്യ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗചി ആവര്‍ത്തിച്ചതും കേന്ദ്രത്തെ പുനരാലോചനക്ക് പ്രേരിപ്പിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഇന്ത്യയില്‍ കൊവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള 12 മുതല്‍ 16 ആഴ്ച വരെ വര്‍ധിപ്പിച്ചിരിക്കുകയാണ്.
കൊവിഷീല്‍ഡ് വാക്സിന്‍ ആദ്യ ഡോസ് നല്‍കുന്ന പ്രതിരോധ ശേഷി ഏറെക്കാലം നീണ്ടുനില്‍ക്കുമെന്ന അന്താരാഷ്ട്ര പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ഇടവേള വര്‍ധിപ്പിച്ചത്. എന്നാല്‍ വാക്‌സിന്‍ ആദ്യ ഡോസ് നല്‍കുന്ന സംരക്ഷണം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കുറവായിരിക്കുമെന്ന് ഇംഗ്ലണ്ടില്‍ നടന്ന പഠനം കണ്ടെത്തി.വാക്‌സിന്‍ ഇടവേള നീട്ടുന്നത് പുതിയ ഏതെങ്കിലും കൊവിഡ് വകഭേദങ്ങള്‍ പിടിപെടാന്‍ കാരണമാകുമെന്നും ഇംഗ്ലണ്ടിന്റെ ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു
source http://www.sirajlive.com/2021/06/13/483712.html
إرسال تعليق