കൊച്ചി | ഓക്സിജന്‍ വില വര്‍ധനയ്ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സ്വകാര്യ ആശുപത്രികള്‍. ഓക്സിജന്റെ വില വര്‍ധിപ്പിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ദുരന്ത നിവാരണ നിയമപ്രകാരം സര്‍ക്കാര്‍ ചികിത്സാ ചെലവിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍, സംസ്ഥാനത്തെ ഓക്സിജന്‍ നിര്‍മാതാക്കള്‍ ഓക്സിജന്റെ വില വര്‍ധിപ്പിക്കുന്നതിനാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് താങ്ങാനാകുന്നില്ലെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
source http://www.sirajlive.com/2021/06/02/482043.html
إرسال تعليق