സ്ത്രീകളെ ബൈക്കില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍; ക്ഷേത്ര കീഴ്ശാന്തി അറസ്റ്റില്‍

തൃശൂര്‍ | സ്ത്രീകളെ ബൈക്കില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്തുവന്ന ക്ഷേത്രത്തിലെ കീഴ്ശാന്തി അറസ്റ്റില്‍. തിരുവല്ല സ്വദേശി ഗോപീകൃഷ്ണന്‍ ആണ് തൃശൂര്‍ മെഡിക്കല്‍ കോളജ് പോലീസിന്റെ പിടിയിലായത്. തൃശ്ശൂര്‍ പാര്‍ളിക്കാട് സുബ്രമണ്യ ക്ഷേത്രത്തിലെ കീഴ്ശാന്തി ആണ് പിടിയിലായ ഗോപീ കൃഷ്ണന്‍. രാത്രി കാലങ്ങളില്‍ ബൈക്കില്‍ കറങ്ങി നടന്നു സ്ത്രീകളോട് അശ്ലീലച്ചുവയില്‍ സംസാരിക്കുന്നത് ഇയാള്‍ പതിവാക്കിയിരുന്നു. പരാതികള്‍ തുടര്‍ന്നതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്.

മറ്റൊരു ആളുടെ പേരില്‍ ഉള്ള ബൈക്കില്‍ ആയിരുന്നു ഇയാളുടെ സഞ്ചാരം. രണ്ട് യുവതികളുടെ പരാതിയിലാണ് ഇപ്പോള്‍ അറസ്‌റ്റെങ്കിലും കൂടുതല്‍ പേര്‍ പരാതിയുമായി വരാന്‍ സാധ്യതയുണ്ടെന്ന് പോലീസ് തന്നെ പറയുന്നു



source http://www.sirajlive.com/2021/06/17/484478.html

Post a Comment

Previous Post Next Post