പാലക്കാട് | പാലക്കാട് നെന്മാറയില്‍ പത്ത് വര്‍ഷത്തോളം യുവതിയെ ഒളിവില്‍ പാര്‍പ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ തെളിവെടുപ്പ് നാളെ. രാവിലെ 10ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍, കമ്മീഷനംഗം ഷിജി ശിവജി എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടക്കുക. ആദ്യം വിത്തനശ്ശേരിയിലെത്തി സജിത, റഹ്മാന്‍ എന്നിവരെ കമ്മീഷന്‍ കാണും.
തുടര്‍ന്ന് അയിലൂരിലെത്തി മാതാപിതാക്കളെ കാണും. വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടതനുസരച്ച് നെന്മാറ പോലീസ് നാളെ റിപ്പോര്‍ട്ട് നല്‍കും. പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയുടെ വിവരങ്ങള്‍കൂടി ചേര്‍ത്താണ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുക.
സംഭവത്തില്‍ നെന്മാറ പൊലീസ് റഹ്മാന്റെയും സജിതയുടെയും ഇരുവരുടെയും മാതാപിതാക്കളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു.
source http://www.sirajlive.com/2021/06/14/483918.html
إرسال تعليق