തിരുവനന്തപുരം | കേരളത്തിന്റെ ഭാവി വികസനത്തിന് സഹായകരമാകുന്ന ബജറ്റാണ് അവതരിപ്പിക്കാനിരിക്കുന്നതെന്ന് ധമന്ത്രി കെ എന്‍ ബാലഗോപാല്‍. തന്റെ കന്നി ബജറ്റ് അവതരിപ്പിക്കാന്‍ കേവലം മിനുട്ടുകള്‍ മാത്രം ബാക്കിയിരിക്കെ ഫേസ്ബുക്കിലൂടെയാണ് മന്ത്രി പ്രതീക്ഷ പങ്കുവച്ചത്.
2021-22 വര്‍ഷത്തേക്കുള്ള പുതുക്കിയ സംസ്ഥാന ബഡ്ജറ്റ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുകയാണ്. കേരളത്തിന്റെ ഭാവി വികസനത്തിന് ഈ ബഡ്ജറ്റ് സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
മന്ത്രിയായി ചുമതലയേറ്റ് 15-ാം ദിവസമാണ് കെ എന്‍ ബാലഗോപാലിന്റെ ബജറ്റ് അവതരണം. ജനുവരിയില്‍ തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിന്റെ തുടര്‍ച്ചയാണെങ്കിലും പുതിയ ചില പ്രഖ്യാപനങ്ങള്‍ കൂടി ബജറ്റില്‍ ഉണ്ടായേക്കും. കൊവിഡ് പ്രതിരോധത്തിന് തന്നെയാകും ഊന്നല്‍ നല്‍കുക.
source http://www.sirajlive.com/2021/06/04/482311.html
Post a Comment