കൊവിഡ് ഡ്യൂട്ടിക്കിടെ മര്‍ദിച്ച പോലീസുകാരനെതിരെ നടപടിയില്ല; ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാജിവെച്ചു

മാവേലിക്കര | കൊവിഡ് ഡ്യൂട്ടിക്കിടയില്‍ മര്‍ദിച്ച പോലീസുകാരനെതിരെ നടപടിയെടുക്കാത്തത്തില്‍ പ്രതിഷേധിച്ച് മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡോക്ടറുടെ രാജി. സര്‍വീസില്‍നിന്നും രാജിവെക്കുകയാണെന്ന് രാഹുല്‍ മാത്യു സാമൂഹ്യമാധ്യമത്തിലൂടെയാണ് അറിയിച്ചത്. പോലീസ് ഉദ്യോഗസ്ഥനായ അഭിലാഷ് ചന്ദ്രനാണ് ഡോക്ടര്‍ രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്. ചികിത്സയില്‍ വീഴ്ചയുണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

മെയ് 14നാണ് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറായ രാഹുല്‍ മാത്യുവിനെ സിപിഒ അഭിലാഷ് മര്‍ദിച്ചത്. അഭിലാഷിന്റെ മാതാവിന് ഗുരുതരമായി കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. മാതാവിന്റെ മരണം കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് അഭിലാഷ് ആശുപത്രിയില്‍ എത്തി രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്.

സംഭവത്തില്‍ അഭിലാഷിനെതിരേ കേസ് എടുത്ത് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ 40 ദിവസമായി മാവേലിക്കരയില്‍ സമരത്തിലാണ്. എന്നാല്‍ ഇതുവരേയും ഒരുതരത്തിലുള്ള നടപടിയുമുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് രാജി വെച്ചിരിക്കുന്നത്.



source http://www.sirajlive.com/2021/06/24/485712.html

Post a Comment

Previous Post Next Post