
ബീഹാറിലടക്കം വലിയ തോതില്‍ മരണ കണക്കുകള്‍ മറച്ചുവച്ച സാഹചര്യത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശം. മറച്ചുവച്ച മരണ കണക്കുകള്‍ പിന്നീട് ഒരുമിച്ച് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ രാജ്യത്തെ മരണനിരക്കില്‍ കുത്തനെയുള്ള ഉയര്‍ച്ച പെട്ടന്ന് സംഭവിക്കുന്നു. ഇത് ജനങ്ങളില്‍ പരിഭ്രാന്തി പരത്താന്‍ ഇടയാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
അതേസമയം വാക്സിന് നികുതി ഒഴിവാക്കുന്ന കാര്യത്തില്‍ ഇന്നുചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം കൈകൊള്ളും. ഓക്സിജന്‍, മരുന്ന് തുടങ്ങി കൊവിഡ് ചികിത്സ സാമഗ്രികളുടെ നികുതി ഒഴിവാക്കുന്നത് സംബന്ധിച്ചും അന്തിമ തീരുമാനം ഇന്ന് ഉണ്ടാകും.
source http://www.sirajlive.com/2021/06/12/483537.html
إرسال تعليق