ന്യൂഡല്‍ഹി | കൊവിഡ് മുക്തനായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡാനന്തര സങ്കീര്‍ണതകളെ തുടര്‍ന്നാണിത്. ഏപ്രില്‍ 21നായിരുന്നു രമേശ് പൊഖ്രിയാലിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കൊവിഡ് മുക്തനായെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.നീരജ് നിഷാലിന്റെ കീഴിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. ചൊവ്വാഴ്ച രാവിലെയാണ് മന്ത്രിയെ എംയിസില്‍ പ്രവേശിപ്പിച്ചത്.
source http://www.sirajlive.com/2021/06/01/481907.html
Post a Comment