
അതിനിടെ കുഴല്‍പണ കേസ് അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുകയാണ്. ആര്‍ എസ് എസ് നേതാക്കള്‍ ഉള്‍പ്പെടെ കൂടുതല്‍ പേരെ അന്വേഷണ സംഘം അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യും. ആര്‍ എസ് എസ് ജില്ല സംയോജന്മാരുടെ മൊഴി എടുക്കുമെന്നാണ് വിവരം. ബി.ജെ.പി ഉത്തര മേഖല സംഘടന സെക്രട്ടറി കെ.പി സുരേഷിനേയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.
കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയ മൊഴികള്‍ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. കവര്‍ച്ച കേസിലെ പരാതിക്കാരാനായ ധര്‍മരാജന്റെ ഫോണ്‍ രേഖകള്‍ പരിശോധച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കവര്‍ച്ച ചെയ്ത മൂന്നരക്കോടി രൂപയില്‍ ഇനിയും രണ്ട് കോടിയിലധികം രൂപ കണ്ടെത്താനുണ്ട്.ഇതിനായുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
source http://www.sirajlive.com/2021/06/07/482751.html
إرسال تعليق