
ഇവരും സമ്പര്‍ക്കത്തിലുണ്ടായിരുന്നവരും പൂര്‍ണമായി രോഗവിമുക്തി നേടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിലവില്‍ ഭീതിജനകമായ അന്തരീക്ഷം ഇല്ലെങ്കിലും കൂടുതല്‍ ജാഗ്രത തുടരുന്നതിന്റെ ഭാഗമായാണ് അടച്ചിടലെന്ന് കലക്ടര്‍ മൃണ്‍മയി ജോഷി പറഞ്ഞു.
അടച്ചിടുന്ന രണ്ട് പഞ്ചായത്തുകളിലെയും പൊതുജനങ്ങള്‍ ഒത്തുചേരുന്ന സാഹചര്യങ്ങള്‍ കുറക്കുകയും, സാമൂഹിക അകലം, മാസ്‌ക്ക് ധരിക്കല്‍ മുതലായ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നുമാണ് നിര്‍ദേശം. പൊതുജന സഞ്ചാരം, വാഹന ഗതാഗതം എന്നിവ നിയന്ത്രിക്കും. പഞ്ചായത്തുകളിലേക്ക് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാകും. അവശ്യ വസ്തുക്കള്‍ വിലക്കുന്ന കടകള്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക ്‌രണ്ട് വരെയാകും പ്രവര്‍ത്തിക്കുക.
അതിനിടെ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച പത്തനംതിട്ട കടപ്രയില്‍ ഇന്നു മുതല്‍ വ്യപക പരിശോധന നടക്കും. കൂടുതല്‍ ആര്‍ ടി പി സി ആര്‍ സാമ്പിളുകള്‍ ജിനോമിക് പരിശോധനക്ക് അയക്കും. കടപ്ര പഞ്ചായത്തിലെ 14ാം വാര്‍ഡില്‍ ഇരുപത്തിനാല് മണിക്കൂര്‍ പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തി. ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച കടപ്രയിലെ 14-ാം വാര്‍ഡില്‍ നിലവില്‍ 18 കൊവിഡ് ബാധിതരാണുള്ളത്.
source http://www.sirajlive.com/2021/06/23/485546.html
Post a Comment