സഊദിയിലെ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു

നജ്റാൻ | സഊദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു. നജ്റാൻ കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരായ തിരുവനന്തപുരം സ്വദേശി അശ്വതി വിജയൻ (31), കോട്ടയം സ്വദേശി ഷിൻസി ഫിലിപ് (28) എന്നിവരാണ് മരിച്ചത്.

വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് പേർ പരുക്കുകളോടെ ആശുപത്രിയിലാണ്. ഇവരെല്ലാം മലയാളികളാണ്.



source http://www.sirajlive.com/2021/06/05/482486.html

Post a Comment

أحدث أقدم