മുംബൈ | മുംബൈയില്‍ പാര്‍പ്പിട സമുച്ചയത്തിലെ ഇരുനില കെട്ടിടം തകര്‍ന്നുവീണ് ഒമ്പത് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. കനത്ത മഴക്കിടെ ബുധനാഴ്ച രാത്രി 10.15 ഓടെയാണ് സംഭവം. മലാദ് വെസ്റ്റിലെ ന്യൂ കളക്ടര്‍ കോംപൗണ്ടിലുള്ള കെട്ടിടമാണ് തകര്‍ന്നതെന്ന് ബിഎംസി അറിയിച്ചു.അപകടത്തില്‍ പരുക്കേറ്റഎട്ടോളം ബിഡിബിഎ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ത്രീകളും കുട്ടികളും അടക്കം 15 പേരെ രക്ഷപെടുത്തി. കൂടുതല്‍ പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടക്കുന്നതായി സംശയത്തെ തുടര്‍ന്ന് തിരച്ചില്‍ തുടരുകയാണ്. പോലീസും അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തം നടത്തുന്നത്.
source
http://www.sirajlive.com/2021/06/10/483204.html
إرسال تعليق