വയനാട്ടില്‍ അജ്ഞാതരുടെ വെട്ടേറ്റ് പരുക്കേറ്റ വീട്ടമ്മയും മരിച്ചു

കല്‍പ്പറ്റ | വയനാട് പനമരം നെല്ലിയമ്പത്ത് വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഭാര്യയും മരിച്ചു. പത്മാലയത്തില്‍ കേശവന്‍ നായരുടെ ഭാര്യ പത്മാവതി (70) ആണ് മരിച്ചത്. കേശവന്‍ നായര്‍ ഇന്നലെ രാത്രി തന്നെ മരണപ്പെട്ടിരുന്നു.

മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം ഇന്നലെ രാത്രി 8.30ഓടെയാണ് വയോധികരെ വെട്ടിയത്. കേശവന്‍ നായര്‍ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. ഗുരുതരവാസ്ഥയില്‍ പരുക്കേറ്റ പത്മാവതിയെ മാനന്തവാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു. മോശണം ലക്ഷ്യമിട്ടാണ് പ്രതികള്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

 



source http://www.sirajlive.com/2021/06/11/483411.html

Post a Comment

أحدث أقدم