
ഓണ്‍ലൈനായി നേരത്തെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയാണ് പ്രധാന അജണ്ടയെങ്കിലും പാര്‍ട്ടിയിലെ ഉന്നത നേതാക്കളിലേക്ക് വരെ എത്തിയ കൊടകര കുഴല്‍പ്പണക്കേസാകും യോഗത്തെ ചൂടുപിടിപ്പിക്കുക. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ആക്രമിക്കാനുള്ള ഒരു ആയുധവും യോഗത്തില്‍ മറുവിഭാഗം പാഴാക്കില്ലെന്നാണ് അറിയുന്നത്. എന്നാല്‍ ഇതിനെ പ്രതിരോധിക്കാനുള്ള എല്ലാ ശ്രമങ്ങളും സുരേന്ദ്രന്‍ വിഭാഗം നടത്തും.
source http://www.sirajlive.com/2021/06/06/482604.html
Post a Comment