കൊടകരയില്‍ പിടിച്ചത് ബിജെപിയുടെ പണം തന്നെയെന്ന് പോലീസ്; റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിച്ചു

തൃശ്ശൂര്‍ | കൊടകര കുഴല്‍പണ കേസില്‍ ബിജെപിയെ കൂുടുതല്‍ വെട്ടിലാക്കി പോലീസ് റിപ്പോര്‍ട്ട്. കവര്‍ച്ചാ പണം ബിജെപിയുടേതാണെന്ന് പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ഹവാല പണമാണെന്നും ബിജെപിയുടെ നേതാക്കള്‍ പറഞ്ഞപ്രകാരം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ചതാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊടകരയില്‍ കവര്‍ച്ചാ സംഘം തട്ടിയെടുത്ത ഹവാലപ്പണം ബിജെപി നേതാക്കള്‍ പറഞ്ഞപ്രകാരം ആലപ്പുഴയിലെ ജില്ലാ ട്രഷറര്‍ക്കു നല്‍കാനാണ് കൊണ്ടുവന്നതെന്നാണെന്നും ഇരിങ്ങാലക്കുട ഫസ്റ്റക്ലാസ് ജുഡീഷ്യല്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. കര്‍ണാടകയില്‍നിന്നുമാണ് പണം എത്തിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പ് ധര്‍മരാജനാണ് പണം കൊണ്ടുവന്നതെന്നും റിപ്പോര്‍ട്ടില്‍ തുടര്‍ന്ന് പറയുന്നു. ധര്‍മരാജന്റെ ഡ്രൈവര്‍ ഷംജീറിന്റെ കൈവശം മൂന്നരക്കോടി രൂപയുണ്ടായിരുന്നു. പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്നതൊന്നും ഇതുവരെ ധര്‍മരാജന്‍ കാണിച്ചിട്ടില്ല. പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന രേഖകള്‍ ധര്‍മരാജന്‍ സമര്‍പ്പിച്ചാല്‍തന്നെ അത് പുനപരിശോധിക്കണമെന്നും പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേ സമയം കൊടകരയില്‍ നഷ്ടപ്പെട്ട പണം ബിജെപിയുടേതല്ലെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുകയാണ്‌



source http://www.sirajlive.com/2021/06/15/484224.html

Post a Comment

أحدث أقدم