പോലീസ് ഇടപെടല്‍; ബി ജെ പി കോര്‍ കമ്മിറ്റി യോഗം ഹോട്ടലില്‍ നിന്ന് മാറ്റി

കൊച്ചി | ബി ജെ പി കോര്‍ കമ്മിറ്റി യോഗം എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മാറ്റി. യോഗം കൊച്ചിയിലെ ഹോട്ടലില്‍ ചേരാനുള്ള നീക്കം പോലീസ് തടഞ്ഞതിനെ തുടര്‍ന്നാണിത്. കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയായിരുന്ന പോലീസ് ഇടപെടല്‍.

പോലീസ് ഹോട്ടലില്‍ എത്തി യോഗം നടത്താന്‍ പറ്റില്ലെന്ന് അറിയിച്ച് നോട്ടീസ് നല്‍കുകയായിരുന്നു. സര്‍ക്കാര്‍ പുറപ്പെടുവിച്ച കൊവിഡ് മാനദണ്ഡ പ്രകാരം ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നതിനും ഹോട്ടലുകളില്‍ വച്ച് യോഗങ്ങള്‍ നടത്തുന്നതിനും അനുമതിയില്ലെന്ന് വ്യക്തമാക്കിയാണ് നോട്ടീസ് നല്‍കിയത്.



source http://www.sirajlive.com/2021/06/06/482647.html

Post a Comment

أحدث أقدم