സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

തിരുവനന്തപുരം | പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും അധികാരമേറ്റ് ആഴ്ചകള്‍ പിന്നിടുന്ന സാഹചര്യത്തില്‍ പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്. രാവിലെ പത്തര മുതല്‍ തിരുവനന്തപുരം എ കെ ജി സെന്ററിലാണ് യോഗം. മരം മുറിക്കല്‍ വിവാദം പ്രധാന ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ട്. വിവാദ ഉത്തരവില്‍ സര്‍ക്കാറിനെതിരെ വ്യാപക വിമര്‍ശനം ഉണ്ടായതിന് ശേഷം ആദ്യമായിട്ടാണ് സി പി എം യോഗം ചേരുന്നത്.

മരം മുറിക്കുന്നതിലെ കര്‍ഷകരെ സഹായിക്കുന്ന തരത്തില്‍ പുതിയ ഉത്തരവുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ യോഗത്തിലുണ്ടായേക്കും. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍, ബോര്‍ഡ് കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനങ്ങള്‍ എന്നിവ സംബന്ധിച്ച ചര്‍ച്ചകളും ഇന്നുണ്ടാകാന്‍ സാധ്യതയുണ്ട്.

 



source http://www.sirajlive.com/2021/06/18/484621.html

Post a Comment

أحدث أقدم