സതാംപ്ടണ്‍ | ഇന്ത്യയെ എട്ട് വിക്കറ്റിന് വീഴ്ത്തി ന്യൂസിലന്‍ഡിന് പ്രഥമ ലോക ടെസ്റ്റ് ചാന്പ്യന്‍ഷിപ്പ് കിരീടം. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ139 റണ്‍സ് വിജയലക്ഷ്യം 45.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് കിവീസ് മറികടന്നത്. ഓപ്പണര്‍മാരായ ടോം ലാഥമിന്റെയും (9) ഡെവോണ്‍ കോണ്‍വെയുടെയും (19) വിക്കറ്റാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. അശ്വിനാണ് രണ്ട് വിക്കറ്റും. ക്യാപ്റ്റന്‍ വില്യംസണും (52) റോസ് ടെയ്ലറും (47) പുറത്താകാതെ നിന്നു.
അവസാന ദിവസത്തെ മോശം ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യക്ക് വിനയായത്. 41 റണ്‍സ് നേടിയ ഋഷഭ് പന്ത് മാത്രമാണ് പൊരുതി നിന്നത്. 64/2 എന്ന സ്‌കോറിംഗ് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയുടെ അവസാന എട്ട് വിക്കറ്റുകള്‍ 106 റണ്‍സിനാണ് നഷ്ടമായത്. ന്യൂസിലന്‍ഡിനായി ടിം സൗത്തി നാലും ട്രെന്റ് ബോള്‍ട്ട് മൂന്നും വിക്കറ്റ് നേടി.
source
http://www.sirajlive.com/2021/06/24/485689.html
إرسال تعليق