ന്യൂഡല്‍ഹി | കൊവിഡിന്റെ രണ്ടാം തരംഗത്തിലുണ്ടായ പ്രതിസന്ധി മറികടക്കാന്‍ 1.1 ലക്ഷം കോടി രൂപയുടെ വായ്പ ഗ്യാരന്റി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. സാമ്പത്തിക- ആരോഗ്യ മേഖലകള്‍ക്ക് എട്ടിന ദുരിതാശ്വാസ പദ്ധതികളാണ് പ്രഖ്യാപിച്ചത്.
ആരോഗ്യ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് 50,000 കോടി രൂപയുടെ സഹായവും മറ്റു മേഖലകള്‍ക്കായി 60,000 കോടി രൂപയും പ്രഖ്യാപിച്ചു. ആരോഗ്യ മേഖലയ്ക്ക് 7.95 ശതമാനവും മറ്റുമേഖലകള്‍ക്ക് 8.25 ശതമാനവുമാണ് പലിശ നിരക്ക്.
പുതിയ പദ്ധതിയായ ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീമിന് കീഴില്‍ 25 ലക്ഷം പേര്‍ക്ക് പ്രയോജനം ലഭിക്കും. മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ നല്‍കേണ്ടതാണ് ഈ വായ്പ. എട്ടിന പദ്ധതികളിൽ നാലെണ്ണം തികച്ചും പുതിയതും ഒന്ന് ആരോഗ്യ അടിസ്ഥാനസൗകര്യത്തെ ഉന്നമിട്ടാണെന്നും ധനമന്ത്രി പറഞ്ഞു.
source http://www.sirajlive.com/2021/06/28/486298.html
إرسال تعليق