
ഗ്രൂപ്പ് താത്പര്യങ്ങള്‍ പൂര്‍ണമായും അവഗണിച്ച് നേതൃത്വം തീരുമാനമെടുക്കുന്നതില്‍ ഉമ്മന്‍ചാണ്ടിയില്‍ അതൃപ്തിയുണ്ട്. കെ പി സി സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവരെ തിരഞ്ഞെടുത്തതില്‍ ഹൈക്കമാന്‍ഡ് അഭിപ്രായം ചോദിച്ചില്ലെന്ന ആക്ഷേപവുമുണ്ട്. ഈ സാഹചര്യത്തിലാണ് കൂടിക്കാഴ്ച നിര്‍ണായകമാകുന്നത്.
എ ഐ സി സി ജനറല്‍ സെക്രട്ടറിയായ ഉമ്മന്‍ചാണ്ടി ആന്ധ്രപ്രദേശിലെ സംഘടനാ കാര്യങ്ങളും രാഹുലമായി ചര്‍ച്ച ചെയ്യും. ഇന്നലെ ഡല്‍ഹിയിലെത്തിയ ഉമ്മന്‍ ചാണ്ടി സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ നടന്ന എ ഐ സി സി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ പങ്കെടുത്തിരുന്നു. കേരള ഹൗസിലിരുന്നു വീഡിയോ കോണ്‍ഫറന്‍വ് വഴിയാണ് പങ്കെടുത്തത്. എ കെ ആന്റണിയുമായും ഉമ്മന്‍ ചാണ്ടി വിശദമായ ചര്‍ച്ച നടത്തിയിരുന്നു.
source http://www.sirajlive.com/2021/06/25/485881.html
إرسال تعليق