ബൈക്കിലെത്തി മാല കവര്‍ച്ച: യുവാവും യുവതിയും അറസ്റ്റില്‍

തൃശൂര്‍|  നഗരത്തിലും പരിസരത്തും ബൈക്കില്‍ കറങ്ങി മാല കവരുന്ന യുവാവിനേയും യുവതിയേും പോലീസ് പിടികൂടി. കുറിച്ചിക്കര മാറ്റാംപുറം മുളയ്ക്കല്‍ നിജിന്‍ (28), അരിമ്പൂര്‍ പരയ്ക്കാട് മുറ്റിശ്ശേരി ജ്യോതിഷ (32) എന്നിവരാണ് ചേര്‍പ്പ് പോലീസിന്റെ പിടിയിലായത്. അമ്മാടത്ത് വൃദ്ധയുടെ മാല പൊട്ടിക്കാന്‍ ഇവര്‍ ശ്രമം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

പീച്ചി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ മാലപൊട്ടിക്കല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും ബൈക്കിന്റെ നമ്പര്‍ വ്യക്തമാകാത്തതിനാല്‍ പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ചേര്‍പ്പ് പോലീസിലെ പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. കവര്‍ന്ന മാലകള്‍ ചേര്‍പ്പിലും പരിസരങ്ങളിലും ഉള്ള ജ്വല്ലറികളില്‍ നിന്ന് പോലീസ് കണ്ടെടുത്തു. പീച്ചി, മണ്ണുത്തി, തൃശൂര്‍ മെഡിക്കല്‍ കോളജ്, വിയ്യൂര്‍, ഒല്ലൂര്‍ പോലീസ് സ്റ്റേഷനുകളില്‍ ഇവരുടെ പേരില്‍ കേസുകളുണ്ട്.

 



source http://www.sirajlive.com/2021/06/15/484076.html

Post a Comment

أحدث أقدم