കിറ്റെക്‌സില്‍ വ്യവസായ വകുപ്പ് പരിശോധന നടത്തിയിട്ടില്ല; ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഗൗരവപൂര്‍വ്വം പരിഗണിക്കും: മന്ത്രി പി രാജീവ്

തിരുവനന്തപുരം | കിറ്റെക്‌സില്‍ വ്യവസായ വകുപ്പ് പരിശോധനകള്‍ നടത്തിയിട്ടില്ലെന്ന് മന്ത്രി പി രാജീവ്. മറ്റ് ചില വകുപ്പുകളുടേയും സെക്ടര്‍ മജിസ്‌ട്രേറ്റിന്റേയും പരിശോധനയാണ് നടന്നതെന്നും മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച പരാതികള്‍ പരിശോധിക്കാന്‍ വ്യവസായ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. വ്യവസായവകുപ്പിന്റെ പരിശോധനകള്‍ നടന്നിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചിട്ടില്ലെന്നുമാണ് സെക്രട്ടറിയും റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതെന്നും രാജീവ് പറഞ്ഞു.

കിറ്റെക്‌സ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഗൗരവപൂര്‍വ്വം തന്നെ പരിഗണിക്കും. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് ഉന്നതതല പരിശോധന നടത്തും. നിയമപ്രകാരം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനും നടത്താനും ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

തുടര്‍ച്ചയായ സര്‍ക്കാര്‍ റെയ്ഡില്‍ പ്രതിഷേധിച്ച് സര്‍ക്കാരുമായി ഒപ്പിട്ട 3500 കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതികളില്‍ നിന്നും പിന്മാറുന്നെന്നായിരുന്നു കിറ്റെക്‌സ് ഇന്നലെ അറിയിച്ചത്..കിഴക്കമ്പലത്തെ ഫാക്ടറിയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 11 തവണ പരിശോധന നടത്തിയെന്നാണ് കിറ്റക്‌സിന്റെ പരാതി.



source http://www.sirajlive.com/2021/06/30/486641.html

Post a Comment

Previous Post Next Post