രാജ്യത്ത് വിലക്കയറ്റം സര്‍വകാല റെക്കോര്‍ഡില്‍

ന്യൂഡല്‍ഹി | എണ്ണ വില റോക്കറ്റ് കണക്കെ കുതിച്ചുയരുകയും ഉത്പാദന ചെലവ് വര്‍ധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷം. മെയ് മാസത്തെ പണപ്പെരുപ്പം അനുസരിച്ചുള്ള മൊത്തക്കച്ചവട വില സൂചിക (ഡബ്ല്യു പി ഐ) സര്‍വകാല റെക്കോര്‍ഡായ 12.94 ശതമാനമായി. തുടര്‍ച്ചയായ അഞ്ചാം മാസമാണ് ഡബ്ല്യു പി ഐ കുതിച്ചുയരുന്നത്.

ഏപ്രിലില്‍ 10.49 ശതമാനമായിരുന്നു. ഇതുതന്നെ 11 വര്‍ഷത്തെ ഉയര്‍ന്ന നിലയായിരുന്നു. ഫാക്ടറികളില്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങളുടെ വിലക്കയറ്റം 10.8 ശതമാനമാത്തിലേക്ക് ഉയര്‍ന്നു. ഏപ്രിലില്‍ ഇത് ഒമ്പത് ശതമാനമായിരുന്നു.

ഇന്ധന, ഊര്‍ജ വിലക്കയറ്റം മെയ് മാസം 37.6 ശതമാനമാണ്. ഏപ്രിലില്‍ 20.94 ശതമാനമായിരുന്നു. അതേസമയം, ഭക്ഷ്യോത്പന്നങ്ങളുടെ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി.



source http://www.sirajlive.com/2021/06/14/483935.html

Post a Comment

أحدث أقدم