വ്യാജ മദ്യക്കടത്ത്; കൊലക്കേസ് പ്രതികളുള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം | വ്യാജ മദ്യക്കടത്ത് കേസിലെ നാല് പ്രതികളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. നരുവാമൂട് ഇരട്ടക്കൊലക്കേസിലെ പ്രതികളും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. നരുവാമൂട് ചെമ്മണ്ണില്‍ കുഴി പഞ്ചമിയില്‍ സജു (48), പാപ്പനംകോട് എസ്റ്റേറ്റ് ഗംഗാ നഗറില്‍ ഹരിദാസ് (47), നരുവാമൂട് ശ്രീധര നിലയത്തില്‍ വിഷ്ണു എസ് രാജ് (29) നേമം സ്‌കൂളിന് സമീപം അമ്പലത്തുംവിള വീട്ടില്‍ രജിം റഹിം (29) എന്നിവരാണ് അറസ്റ്റിലായത്. മദ്യം കടത്താന്‍ ഉപയോഗിച്ച വാഹനം, 25000 രൂപ, നാല് മൊബൈല്‍ ഫോണുകള്‍ എന്നിവ പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു.

സായുധരായ ക്വട്ടേഷന്‍ സംഘത്തെ കാവല്‍ നിര്‍ത്തിയാണ് പ്രതികള്‍ വ്യാജ മദ്യം ചില്ലറ വില്‍പനക്കാര്‍ക്ക് എത്തിച്ചിരുന്നത്. ഒരു കുപ്പി വ്യാജ മദ്യത്തിന് 2,500 രൂപ നിരക്കിലാണ് ഈടാക്കിയിരുന്നത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍, പ്രിവന്റീവ് ഓഫീസര്‍ ഷാജു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നൂജു, സതീഷ്‌കുമാര്‍, വിനോദ്, പ്രശാന്ത്‌ലാല്‍, നന്ദകുമാര്‍, അരുണ്‍, ഡ്രൈവര്‍ സുരേഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.



source http://www.sirajlive.com/2021/06/06/482641.html

Post a Comment

Previous Post Next Post