
പെട്രോളും ഡീസലും ജി എസ് ടി നികുതി ഘടനയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ ആറാഴ്ചക്കകം തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. വിഷയത്തില്‍ ജി എസ് ടി കൗണ്‍സിലിന് ഹരജിക്കാരന്‍ നല്‍കിയ നിവേദനം കേന്ദ്ര സര്‍ക്കാറിന് കൈമാറാനും കോടതി നിര്‍ദേശം നല്‍കി. എന്നാല്‍, നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ഹരജി സമര്‍പ്പിച്ച മുന്‍ കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം സി ദിലീപ് കുമാറിന്റെ വാദം.
source http://www.sirajlive.com/2021/06/22/485389.html
Post a Comment