
ക്വര്‍ട്ടര്‍ നേരത്തെ ഉറപ്പിച്ചതാനാല്‍ സൂപ്പര്‍താരം നെയ്മറിന് വിശ്രമം അനുവദിച്ചായിരുന്നു ബ്രസീല്‍ ഇറങ്ങിയത്. എന്നാല്‍ ആദ്യ പുകുതിയില്‍ തന്നെ സ്‌കോര്‍ ചെയ്ത് മത്സത്തില്‍ മുന്നിലെത്താന്‍ ബ്രസീലിനായി. എവര്‍ട്ടണ്‍ സോറസിന്റെ ഫ്രീകിക്കില്‍ തലവച്ച എദര്‍ മിലിതാവോ ബ്രസീലിന് ലീഡ് സമ്മാനിച്ചു. എദറിന്റെ ആദ്യ അന്താരാഷ്ട്ര ഗോളായിരുന്നു ഇത്. എന്നാല്‍ രണ്ടാം പകുതിയില്‍ എയ്ഞ്ചല്‍ മെനയുടെ ഗോള്‍ ബ്രസീലിന്റെ വിജയക്കുതിപ്പിന് തടയിട്ടു. പരുക്കേറ്റ മൊയ്സെസ് കൈസെഡോയ്ക്കു പകരക്കാരനായി കളത്തിലെത്തിയതായിരുന്നു മെന. ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തില്‍ വെനസ്വേലയെ പെറു പരാജയപ്പെടുത്തി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു പെറുവിന്റെ ജയം.
source http://www.sirajlive.com/2021/06/28/486254.html
Post a Comment