
തികച്ചും ഫ്യൂച്ചറിസ്റ്റിക്കാണെന്ന് തോന്നിപ്പിക്കുന്ന സ്‌കൂട്ടറിന്റെ രൂപകല്‍പ്പന ഡ്യുക്കാട്ടി സ്പോര്‍ട്ട് 1000 ബൈപോസ്റ്റോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതായി തോന്നിപ്പിക്കുന്നതാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബി എം ഡബ്ല്യു മോട്ടോറാഡ് രസകരവും നൂതനവുമായ ചില ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ സങ്കല്‍പ്പങ്ങളുമായി മുന്നോട്ടുവന്നിരുന്നു. സാങ്കേതിക സവിശേഷതകള്‍, പുതിയ ഇ-ബൈക്കിന്റെ രൂപകല്‍പ്പന എന്നിവ സംബന്ധിച്ച് ബിഎംഡബ്ല്യു ഇതുവരെ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ലോഞ്ചിങ് ബി എം ഡബ്ല്യു മോട്ടോര്‍റാഡിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്, യൂട്യൂബ് ചാനല്‍ എന്നിവയിലൂടെ തത്സമയം സംപ്രേഷണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
source http://www.sirajlive.com/2021/07/05/487462.html
Post a Comment