
വണ്‍പ്ലസ്, ഷവോമി, സാംസങ്, ആപ്പിള്‍, എച്ച് പി, സോണി, അമാസ്ഫിറ്റ്, ലെനോവോ എന്നീ ബ്രാന്‍ഡുകള്‍ ആമസോണ്‍ പ്രൈം ഡേ സെയിലിലൂടെ ലഭ്യമാകും. ഉപയോക്താക്കള്‍ക്ക് ബേങ്ക് ഓഫറുകളും നല്‍കുന്നതായിരിക്കും. പുതിയ ഫോണ്‍ വാങ്ങുന്നവര്‍ക്ക് പഴയ ഫോണ്‍ എക്സ്ചേഞ്ച് ചെയ്യാനും കഴിയുന്നതാണ്. ആമസോണ്‍ പ്രീമിയം, മിഡ് റേഞ്ച്, ബജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ ഓഫറില്‍ ലഭിക്കും. ഐഫോണ്‍ 11, ഐഫോണ്‍ 12 പ്രോ, വണ്‍പ്ലസ് 9, വണ്‍പ്ലസ് 9 പ്രോ, സാംസങ് ഗാലക്‌സി നോട്ട് 20 എന്നിവ ഇതില്‍പ്പെടുന്നു. വണ്‍പ്ലസ് നോര്‍ഡ് സിഇ 5ജി, റെഡ്മി നോട്ട് 10 പ്രോ മാക്സ്, റെഡ്മി നോട്ട് 10എസ്, സാംസങ് ഗാലക്സി എം31 തുടങ്ങി നിരവധി മിഡ് റേഞ്ച് സ്മാര്‍ട്ട് ഫോണുകളും ഓഫറുകളില്‍ സ്വന്തമാക്കാവുന്നതാണ്.
ലെനോവോ ടാബ് എം8, എംഐ നോട്ട്ബുക്ക് ഹൊറൈസണ്‍ എഡിഷന്‍ എന്നിവയുള്‍പ്പെടെയുള്ള ലാപ്‌ടോപ്പുകളും ടാബുകളും ഡിസ്‌കൗണ്ടില്‍ ലഭ്യമാകും. ബോട്ട് എയര്‍ഡോപ്പ്സ് 441, വണ്‍പ്ലസ് ബഡ്സ് ഇസഡ്, സോണി ഡബ്ല്യുഎഫ് -1000 എക്സ്എം 3 എന്നിങ്ങനെയുള്ള ഓഡിയോ ഡിവൈസുകള്‍ക്കും ഓഫറുണ്ട്. എയര്‍ഡോപ്പ്സിന് 1,999 രൂപ, വണ്‍പ്ലസ് ബഡ്സ് ഇസഡിന് 2,999 രൂപ, സോണി ഡബ്ല്യുഎഫ് -1000 എക്സ്എം3യ്ക്ക് 14,990 രൂപ എന്ന ഓഫറിലാണ് ലഭിക്കുക.
source http://www.sirajlive.com/2021/07/18/489603.html
إرسال تعليق