ഭീകര സംഘടനകളുമായി ബന്ധം; ജമ്മു കശ്മീരില്‍ 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പുറത്താക്കി

ന്യൂഡല്‍ഹി | ജമ്മു കശ്മീരില്‍ ഭീകരവാദ ബന്ധമുള്ള സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ പേരില്‍ 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജോലിയില്‍നിന്നും പിരിച്ചുവിട്ടു. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെയാണ് പുറത്താക്കിയത്.

അനന്തനാഗ്, ബുദ്ഗാം, ബരാമുള്ള, ശ്രീനഗര്‍, പുല്‍വാമ, കുപ്വാര എന്നിവിടെയുള്ള ഉദ്യോഗസ്ഥരെയാണ് ഭരണഘടന 311 പ്രകാരം അന്വേഷണമില്ലാതെ പുറത്താക്കിയത്. വിദ്യാഭ്യാസം, പൊലീസ്, ഊര്‍ജം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്.



source http://www.sirajlive.com/2021/07/11/488319.html

Post a Comment

Previous Post Next Post