
മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ ഗഞ്ച്ബസോദയിലായിരുന്നു സംഭവം. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് കൗമാരക്കാരന്‍ കിണറില്‍ വീണത്. കുട്ടിയെ രക്ഷപ്പെടുത്താന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയപ്പോള്‍ കിണറിന്റെ ചുറ്റുമുള്ള മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു.
50 അടി താഴ്ചയുള്ള കിണറ്റില്‍ ഇരുപത് അടിയോളം വെള്ളമുണ്ടായിരുന്നു.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ ധനസഹായമായി നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അഞ്ച് ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും അറിയിച്ചു. പരുക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായമായി നല്‍കും.
source http://www.sirajlive.com/2021/07/17/489396.html
Post a Comment