മുംബൈയില്‍ മണ്ണിടിച്ചിലില്‍ 11 മരണം ; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

മുംബൈ |  മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 11 പേര്‍ മരിച്ചു. മുംബൈയിലെ ചെമ്പൂരിലെ ഭരത് നഗറിലാണ് അപകടം. മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധി പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.വീടുകള്‍ക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്‌. നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്നാണ് ശനിയാഴ്ച രാത്രിയോടെ അപകടമുണ്ടായത്.

സംഭവസ്ഥലത്തുനിന്ന് ഇതുവരെ 15 പേരെ രക്ഷപ്പെടുത്തി. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയുംഉയര്‍ന്നേക്കും
.



source http://www.sirajlive.com/2021/07/18/489556.html

Post a Comment

Previous Post Next Post