വനിത ഫുട്‌ബോള്‍ അക്കാദമി: 14 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് അവസരം

തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ 100 ദിനകര്‍മ്മ പരിപാടിയുടെ ഭാഗമായി കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എറണാകുളത്ത് ആരംഭിക്കുന്ന വനിതാ ഫുട്‌ബോള്‍ അക്കാദമിയിലേക്ക് കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നു. 14 വയസ്സില്‍ (അണ്ടര്‍ 14) താഴെയുള്ള 25 പെണ്‍കുട്ടികളെയാണ് തിരഞ്ഞെടുക്കുന്നത്. 27ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലും 28ന് പനമ്പിള്ളി നഗര്‍ സ്‌പോര്‍ട്‌സ് അക്കാദമി സ്റ്റേഡിയത്തിലും 29 ന് തിരുവനന്തപുരം സ്റ്റേഡിയത്തിലുമാണ് സെലക്ഷന്‍ ട്രയല്‍സ് നടക്കുക.

സെലക്ഷനില്‍ പങ്കെടുക്കുന്ന വനിതാ കായിക താരങ്ങള്‍ക്ക് 14 വയസ്സ് പൂര്‍ത്തിയായിരിക്കരുത്.സെലക്ഷനില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ 72 മണിക്കുര്‍ മുന്‍പ് പരിശോധന നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ഫുട്‌ബോള്‍ കായിക ഇനത്തില്‍ മികവ് തെളിയിച്ച അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഏത് ക്ലാസില്‍ പഠിക്കുന്നു എന്നതിന് ഹെഡ്മാസ്റ്റര്‍/പ്രിന്‍സിപ്പല്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ്, രണ്ടു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, സ്പോര്‍ട്സ് കിറ്റ് എന്നിവ കൊണ്ടുവരണം. വിശദവിവരങ്ങള്‍ക്ക്: 0471-2331546.



source http://www.sirajlive.com/2021/07/17/489428.html

Post a Comment

أحدث أقدم