പെഗാസസ് 14 ലോക നേതാക്കളുടേയും ഫോണുകളും ചോര്‍ത്തി

ലണ്ടന്‍ | പെഗാസസ് നിരവധി ലോക നേതാക്കളുടെ ഫോണുകളും ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ആഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ എന്നിവരടക്കം 14 ലോക നേതാക്കളുടെ ഫോണുകളും ചോര്‍ത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

34 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, സൈനിക മേധാവികള്‍, മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ എന്നിവര്‍ പെഗാസസിന്റെ നിരീക്ഷണ വലയത്തിലാണെന്നാണ് വെളിപ്പെടുത്തല്‍. ഇമ്മാനുവല്‍ മാക്രോണിനെ നിരീക്ഷിച്ചത് മൊറോക്കോയാണെന്നാണ് വെളിപ്പെടുത്തല്‍.

പെഗാസസ് പട്ടികയിലെ ലോക നേതാക്കളില്‍ 10 പ്രധാനമന്ത്രിമാരുടെയും മൂന്ന് പ്രസിഡണ്ടുമാരുടെയും പേരുകള്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ ഇസ്‌റാഈല്‍ നിര്‍മിത ചാര സോഫ്റ്റ്വെയര്‍ പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ജഡ്ജിമാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍ പുറത്ത് വന്നത്.



source http://www.sirajlive.com/2021/07/21/490047.html

Post a Comment

Previous Post Next Post