ന്യൂഡല്‍ഹി | ജമ്മു കശ്മീരില്‍ 14 ഇടങ്ങളിലായി എന്‍ ഐ എ റെയ്ഡ്. രണ്ട് വ്യത്യസ്ത കേസുകളിലായാണ് റെയ്ഡ് നടക്കുന്നത്. സൈനിക താവളത്തില്‍ ഡ്രോണ്‍ അക്രമണം നടന്ന സംഭവത്തിലും ഭീകര സംഘടനയായ ലശ്കര്‍-ഇ-മുസ്തഫ ഉള്‍പ്പെട്ട മറ്റൊരു കേസിനും അനുബന്ധമായാണ് റെയ്ഡ് നടക്കുന്നത്. ജമ്മുവിലെ സുഞ്ജ്വാനിന് പുറമെ കശ്മീരിലെ ഷോപിയാന്‍, അനന്ത്നാഗ്, ബനിഹാല്‍ പ്രദേശങ്ങളിലാണ് തിരച്ചില്‍ നടക്കുന്നത്.
ജൂണ്‍ 27 ന് സൈനിക താവളത്തില്‍ നടന്ന ഡ്രോണ്‍ അക്രമണത്തില്‍ രണ്ട് സൈനികോദ്യോഗസ്ഥര്‍ക്ക് സാരമല്ലാത്ത പരുക്കേറ്റിരുന്നു. രാവിലെ രണ്ട് മണിയോടെയാണ് അക്രമണം നടന്നത്. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും 14 കിലോമീറ്റര്‍ മാറി അതീവ സുരക്ഷാമേഖലയിലുള്ള സൈനിക വിമാനത്താവളത്തിലായിരുന്നു അക്രമണമുണ്ടായത്. പിന്നീട് വിവിധ ദിവസങ്ങളിലായി ആറ് ആളില്ലാ വ്യോമയാനങ്ങള്‍ ഇന്ത്യന്‍ ഭൂപ്രദേശങ്ങളില്‍ നിന്നും കണ്ടെത്തിയിരുന്നു.
ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും വെല്ലുവിളിക്കും വിധം ജമ്മു മേഖലയില്‍ ജയ്ഷെ-ഇ-മുഹമ്മദിന്റെ നിര്‍ദ്ദേശപ്രകാരം ലഷ്‌കര്‍-ഈ-മുസ്തഫ ഭീകരര്‍ പ്രവര്‍ത്തനം നടത്തുന്നുവെന്നാണ് രണ്ടാമത്തെ കേസ്. മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഭീകര സംഘടനയുടെ തലവന്‍ ഹിദായത്തുള്ളയെ അറസ്റ്റ് ചെയ്തിരുന്നു.
source http://www.sirajlive.com/2021/07/31/491546.html
Post a Comment