
സംസ്ഥാന വ്യാപകമായി ശക്തമായ മഴ ലഭിച്ചിട്ട് ദിവസങ്ങളായി. മഴക്കുറവില്‍ തലസ്ഥാനമാണ് മുന്‍പില്‍. അറുപത് ശതമാനമാണ് കുറവ്. പ്രതീക്ഷിച്ച മഴ ലഭിച്ചത് കോട്ടയത്തു മാത്രമാണ്.കാലവര്‍ഷത്തിന് മുന്‍പേയെത്തിയ ചുഴലിക്കാറ്റാണ് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റിന്റെ ഗതി തെറ്റിച്ചതെന്ന് വിദഗ്ധര്‍ പറയുന്നു.
കര്‍ക്കടകം ആരംഭിക്കുന്നതോടെ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം.
source http://www.sirajlive.com/2021/07/08/487798.html
Post a Comment