പ്രളയവും മണ്ണിടിച്ചിലും: മഹാരാഷ്ട്രയില്‍ മരണം 164 ആയി

മുംബൈ | കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തേയും മണ്ണിടിച്ചിലിനേയും തുടര്‍ന്ന് മഹാരാഷ്ട്രയില്‍ മരണപ്പെട്ടവരുടെ എണ്ണം 164 ആയി. മണ്ണിടിച്ചിലുണ്ടായ റായ്ഗഡിലെ തലിയ ഗ്രാമത്തില്‍ നിന്നും 53 പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇവിടെ നിന്നും 31 പേരെ കൂടി കണ്ടെത്താനുണ്ട്.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി 2,29,074 പേരെ ഒഴിപ്പിച്ചു. റായ്ഗഡ് 71, സത്താര 41, രത്നഗിരി 21, താനെ 12, കോലാപുര്‍ ഏഴ്, മുംബൈ നാല്, സിന്ധുദുര്‍ഗ്, പുനെ, വദ്ര, അകോല രണ്ട് എന്നിങ്ങനെയാണ് മരണസംഖ്യ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 100 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 

 



source http://www.sirajlive.com/2021/07/27/490867.html

Post a Comment

أحدث أقدم