ക്വാഡ് റിയര്‍ കാമറകളുമായി സാംസങ് ഗാലക്‌സി എ 22; ഇന്ത്യയില്‍ വില്‍പന ആരംഭിച്ചു

ന്യൂഡല്‍ഹി | സാംസങിന്റെ ഏറ്റവും പുതിയ ഡിവൈസായ ഗാലക്സി എ 22 ഫോണിന്റെ വില്‍പന ഇന്ത്യയില്‍ ആരംഭിച്ചു. ക്വാഡ് റിയര്‍ കാമറകളും വാട്ടര്‍ ഡ്രോപ്പ് ഡിസ്‌പ്ലേ നോച്ചും പുതിയ ഡിവൈസിന്റെ പ്രത്യേകതയാണ്. 90 ഹെര്‍ട്സ് അമോലെഡ് ഡിസ്‌പ്ലേയും 15 ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള സ്മാര്‍ട്ട് ഫോണ്‍ യൂറോപ്യന്‍ വിപണിയില്‍ കഴിഞ്ഞമാസം ലോഞ്ച് ചെയ്തിരുന്നു. സാംസങ് ഗാലക്‌സി എ 22 വിലയും ലഭ്യതയും നിലവില്‍ സാംസങ് വെബ്സൈറ്റില്‍ മാത്രമേ ഫോണ്‍ ലഭ്യമാവുകയുള്ളൂ. ബ്ലാക്ക്, മിന്റ് കളര്‍ ഓപ്ഷനുകളിലുള്ള ഡിവൈസാണുള്ളത്. സിംഗിള്‍ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റ് മാത്രമുള്ള ഡിവൈസിന് 18,499 രൂപയാണ് വില.

അധികം വൈകാതെ മറ്റ് റീട്ടെയില്‍ സ്റ്റോറേജുകള്‍ വഴി ഫോണ്‍ വില്‍പനയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാംസങ് ഗാലക്‌സി എം 32 വിനെ അപേക്ഷിച്ച് ഈ ഡിവൈസിന് വില കൂടുതലാണ്. എം 32 വിന്റെ തുടക്ക വില 14,999 രൂപയാണ്. ഇതില്‍ 6000 എം എ എച്ച് ബാറ്ററിയും മികച്ച റിയല്‍ ക്യാമറ സെറ്റപ്പുമുണ്ടെന്നത് സവിശേഷതയാണ്. മൂന്ന് വ്യത്യസ്ത കോണ്‍ഫിഗറേഷനുകളിലാണ് സാംസങ് ഗാലക്‌സി എ 22 യൂറോപ്പിലെ വിപണിയിലെത്തിയത്. 4 ജിബി + 64 ജിബി, 4 ജിബി + 128 ജിബി, 6 ജിബി + 128 ജിബി എന്നിങ്ങനെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഗാലക്‌സി എ 22 വിന്റെ റീ ബ്രാന്‍ഡ് ആയി ജൂലൈ രണ്ടാം വാരത്തില്‍ സാംസങ് ഗാലക്‌സി എഫ് 22 എന്ന പേരില്‍ പുതിയ ഡിവൈസ് ലോഞ്ച് ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.

സവിശേഷതകള്‍:
1. ഡ്യുവല്‍ സിം (നാനോ)

2. ആന്‍ഡ്രോയിഡ് 11, ഒരു യുഐ 3.1 കോര്‍

3. 6.4 ഇഞ്ച് എച്ച് ഡി + (720ഃ1,600 പിക്‌സല്‍) സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

4. 20: 9 ആസ്പെക്ട് റേഷ്യോ

5. 90 ഹെര്‍ട്സ് റിഫ്രഷ് നിരക്ക്

6. 6 ജിബി റാമിനൊപ്പം ഒക്ടാ കോര്‍ സോസിയാണ് ഫോണിന്റെ കരുത്ത്.

7. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (ഒ ഐ എസ്)

8. എഫ്/1.8 ലെന്‍സ്

9. 48 മെഗാപിക്സല്‍ പ്രൈമറി സെന്‍സറുള്ള ക്വാഡ് റിയര്‍ കാമറ

10. കാമറയില്‍ എട്ട് മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ഷൂട്ടര്‍, രണ്ട് മെഗാപിക്സല്‍ മാക്രോ ഷൂട്ടര്‍, രണ്ട് മെഗാപിക്സല്‍ ഡെപ്ത് സെന്‍സര്‍, എഫ്/2.4 ലെന്‍സ് എന്നിവ ഉള്‍പ്പെടുന്നു.

സാംസങ് ഗാലക്‌സി എ 22 വിന് 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുണ്ട്. 4 ജി എല്‍ ടി ഇ, വൈ-ഫൈ 802.11 എ സി, ബ്ലൂടൂത്ത് വി 5.0, ജി പി എസ്/എ-ജി പി എസ്, യു എസ് ബി ടൈപ്പ്-സി, 3.5 എം എം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍. ബോര്‍ഡിലെ സെന്‍സറുകളില്‍ ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗര്‍ പ്രിന്റ് സെന്‍സറും ഇതിലുണ്ട്.



source http://www.sirajlive.com/2021/07/01/486839.html

Post a Comment

Previous Post Next Post