രാജ്യത്ത് 24 മണിക്കൂറിനിടെ 41,806 പുതിയ കൊവിഡ് കേസുകള്‍; 581 മരണം

ന്യൂഡല്‍ഹി  | കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 41,806 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കേസുകള്‍ 3,09,87,880 ആയി ഉയര്‍ന്നു. 581 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആകെ മരണം 4,11,989 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിലവില്‍ 4,32,041 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. അതേസമയം, ആകെ വാക്സിനേഷന്‍ 39 കോടി പിന്നിട്ടു. ജൂണ്‍ 21 നായിരുന്നു സാര്‍വത്രിക പ്രതിരോധ കുത്തിവെപ്പിന്റെ പുതിയ ഘട്ടം ആരംഭിച്ചത്. 32 ലക്ഷത്തിലധികം വാക്സിനുകള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നല്കി.



source http://www.sirajlive.com/2021/07/15/489047.html

Post a Comment

أحدث أقدم