രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.61%

ന്യൂഡല്‍ഹി | രണ്ടാം കൊവിഡ് തംരഗത്തില്‍ നിന്നും രാജ്യം പുറത്തുകടക്കുന്നു. പ്രതിദിന ടെസ്റ്റ് പോസറ്റിറ്റി നിരക്ക് 2.61 ശതമാനത്തിലെത്തി. കഴിഞ്ഞ 28 ദിവസത്തിന് ശേഷം അഞ്ച് ശതമാനത്തില്‍ താഴെയാണ് കേസുകളുള്ളത്. എന്നാല്‍ കേരളത്തില്‍ ഇത് പത്ത് ശതമാനത്തിന് മുകളിലാണ്.

24 മണിക്കൂറിനിടെ 39796 കൊവിഡ് കേസുകളും 723 മരണങ്ങളുമാണ് രാജ്യത്തുണ്ടായത്. ഇതില്‍ 12,100 കേസുകളും കേരളത്തിലാണ്. മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് പിന്നിലുള്ളത്. രാജ്യത്ത് ഇതുവരെ 3.05 കോടിയോളം കേസുകളും 4.02 ലക്ഷം മരണങ്ങളുമാണ് മൊത്തത്തിലുണ്ടായത്. 306 ജീവന്‍ പൊലിഞ്ഞ മഹാരാഷ്ട്രയിലാണ് ഇന്നലെ കൂടുതല്‍ മരണങ്ങളുണ്ടായത്.

 

 



source http://www.sirajlive.com/2021/07/05/487438.html

Post a Comment

أحدث أقدم